കൂത്താട്ടുകുളം: മഹിളാ കോൺഗ്രസ് പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന്റെ വിജയത്തിനായി വോട്ട് അഭ്യർഥനാ കാമ്പയിൻ നടത്തി. കാമ്പയിനിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ നിർവഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീലാ ബാബു അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ടർമാരോട് വോട്ട് അഭ്യർഥിച്ചു. കോൺഗ്രസ് ഭവന് സമീപത്തുനിന്നും ആരംഭിച്ച വോട്ട് അഭ്യർഥന ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു.